As you may be aware, Remesan Cherichal passed away on August 15th at Southmead hospital due to a sudden stroke followed by cardiac arrest. In memory of him, a wake will be hosted on Saturday 31st August at Westerleigh Crematorium BS37 8QP followed by the funeral service, from 11:30am to 12:30pm. A fundraiser has been set up to help raise money for his children (Drupad, 19 years and Kashyap, 17 years), our goal is £25,000 and we must come together as a community to help them, and in honour of our beloved Remesan Cherichal. Please donate as much as you can by Tuesday in order to support them during this difficult time. Please keep them in your prayers and thoughts. https://gofund.me/c1a25dce
പ്രിയരേ,
നമ്മളിൽ പലർക്കും സുപരിചിതനും പ്രിയങ്കരനുമായ രമേശൻ ചെറിച്ചാൽ എന്ന രമേശൻ ചേട്ടൻ (61 വയസ്സ്), ആഗസ്റ്റ് 15 ആം തീയതി രാത്രി ബ്രിസ്റ്റോളിൽ വച്ച് (Southmead hospital) മരണപ്പെട്ട വിവരം നിങ്ങൾ അറിഞ്ഞു കാണുമല്ലോ. പെട്ടെന്നുള്ള പക്ഷാഘാതവും അതിനെത്തുടർന്ന് വന്ന ഹൃദയസ്തംഭനവുമാണു് മരണകാരണം. അദ്ദേഹത്തിന് രണ്ടു മക്കളാണ്. (ദ്രുപദ്, 19 വയസ്സ്, കശ്യപ്, 17 വയസ്സ്). രണ്ടു വർഷങ്ങൾക്കു മുമ്പ് അർബുദരോഗം മൂലം അദ്ദേഹത്തിൻ്റെ ഭാര്യ മരണപ്പെട്ടതിനു ശേഷം, മക്കൾ അച്ഛനൊപ്പം ബ്രിസ്റ്റോളിൽ താമസിച്ചു വരികയായിരുന്നു. അച്ഛൻ്റെ അപ്രതീക്ഷിതമായ വിയോഗം ഈ കുട്ടികളിൽ ഏൽപ്പിച്ചിരിക്കുന്നമാനസീകാഘാതം വിവരണാതീതമാണ്. മനുഷ്യർ എന്ന നിലയിലും, ഒരേ പ്രവാസി സമൂഹത്തിൽ ജീവിക്കുന്ന , മറ്റുള്ളവർക്കായിക്കൂടി നില കൊള്ളുന്നവർ എന്ന നിലക്കും രമേശൻ ചേട്ടൻ്റെ കുടുബത്തിനൊപ്പം നിൽക്കുക എന്നത് നമ്മുടെ കടമയാണ്. അതിനായി ബ്രിസ്ക തുടങ്ങി വക്കുന്ന £25,000 ധനശേഖരണത്തിനൊപ്പം കൈകോർക്കുവാൻ നിങ്ങളോരോരുത്തരോടും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു.